headerlogo
local

സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ ആദരിച്ചു

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് 1991-93 വർഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ആദരം

 സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ ആദരിച്ചു
avatar image

NDR News

29 Nov 2024 08:25 PM

കൊയിലാണ്ടി: കുതിച്ച് വരുന്ന തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി അതി സാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് 1991-93 വർഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

      കൊയിലാണ്ടി ടൗൺഹാളിൽ നടന്ന സ്നേഹാദരം പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ്, സലിം നടുവണ്ണൂർ, അശ്വിനിദേവ്, സോന. സി.കെ. എന്നിവർ ഉപഹാര സമർപ്പണം നടത്തി. 

     പ്രവീൺ പെരുവട്ടൂർ, റജീന ബാലുശ്ശേരി, ജയശ്രീ പൂക്കാട്, സലീം നടുവണ്ണൂർ, സലാം തിക്കോടി, ദിനേശൻ പന്തലായനി, ഷീബാ സത്യൻ, മധുബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുനീർ നടുവണ്ണൂർ മറുമൊഴി നൽകി. ഇക്ബാൽ പയ്യോളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാധവൻ ഇരിങ്ങൽ സ്വാഗതവും ഷീനാപ്രജിത്ത് നന്ദിയും രേഖപ്പെടുത്തി.

NDR News
29 Nov 2024 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents