സി.പി.ഐ.എം ബാലുശേരി ഏരിയാ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം
സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി :സി.പി.ഐ.എം ബാലുശേരി ഏരിയാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ സമാപനം.പൊതുസമ്മേളനം സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ.സുമേഷ് അധ്യക്ഷനായി.
സ്ഥലവും അനുബന്ധ സൗകര്യങ്ങളെല്ലാമൊരുക്കിയ ബാലുശേരി മണ്ഡലത്തിലെ കിനാലൂരില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് ) അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ചുവപ്പ്‌സേന മാര്‍ച്ചും പ്രകടനവും നടന്നു. ബാലുശേരി മുക്ക്,ബ്ലോക്ക് റോഡ് കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്.
ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം. മെഹബൂബ്,പി.കെ മുകുന്ദന്‍, കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. പി പി രവീന്ദ്രനാഥ് സ്വാഗതംപറഞ്ഞു.പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം മെഹബൂബ് , പി.കെ മുകുന്ദന്‍, കെ. കെ ദിനേശന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, ടി.പി രാമകൃഷ്ണന്‍, കെ.എം സച്ചിന്‍ദേവ് എംഎല്‍എ, സി.എച്ച് സുരേഷ് എന്നിവർ സംസാരിച്ചു.