നടുവണ്ണൂരിലെ പൊതു സ്ഥാപനങ്ങളിൽ ജീവൻ രക്ഷാപരിശീലനം (സി പി ആർ) നൽകുന്ന പദ്ധതിക്ക് തുടക്കമായി
പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം പ്രസിഡന്റ് ശ്രീ ടി പി ദാമോദരൻ നിർവഹിച്ചു.
നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് CPR പരിശീലനം നൽകി. കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ആണ് പരിശീലനം നൽകിയത്.
ചെറിയ കുട്ടികളും മുതിർന്ന ആളുകളും കുഴഞ്ഞു വീണ് അത്യാസന്ന നിലയിൽ ആയാൽ എങ്ങനെ അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകണം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നത് മെഡിക്കൽ ഓഫീസർ വളരെ വിശദമായ പ്രാക്ടിക്കൽ ക്ലാസിലൂടെ വളണ്ടിയർമാരെ ബോധ്യപ്പെടുത്തി. മനുഷ്യ ശരീരത്തിന്റെ ഡമ്മി ഉപയോഗിച്ചുള്ള പ്രായോഗിക ക്ലാസുകൾ ആയിരുന്നു പരിശീലനത്തിന്റെ ആകർഷണം. മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ആർ ജെ പരിശീലനത്തിന് നേതൃത്വം നൽകി.
ജി എച്ച് എസ് നടുവണ്ണൂരിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. രണ്ടാംഘട്ടത്തിൽ അധ്യാപകർക്കും മൂന്നാംഘട്ടത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വിവിധമേഖലകളിൽ ജോലി ചെയ്യുന്നവർക്കുമാണ് ഈ പദ്ധതിയുടെ ഭാഗമായി സിപിആർ ട്രെയിനിങ് നൽകുന്നത്.
പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം പ്രസിഡന്റ് ശ്രീ ടി പി ദാമോദരൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ സ്വാഗതവും പറഞ്ഞു. സീനിയർ അധ്യാപകൻ സുജീഷ് കുമാർ എൻഎസ്എസ് വളണ്ടിയർമാരായ ജുവൽ,തന്മയ എന്നിവർ ആശംസയും ഹെൽത്ത് ഇൻസ്‌പെക്ടർ വിപ്ലവൻ നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.