ഊരള്ളൂരിൽ എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റ് വനിതകൾക്കുള്ള തയ്യൽ മെഷീൻ വിതരണം ചെയ്തു
അഗ്രോ ഇൻ്റ്സ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം നിർവ്വഹിച്ചു
അരിക്കുളം: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷനും എം.പി. വിരേന്ദ്രകുമാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി 50% നിരക്കിൽ 133 കുടുംബങ്ങൾക്കുള്ള തയ്യൽ മിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം അഗ്രോ ഇൻ്റ്സ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജെ.എൻ. പ്രേം ഭാസിൻ അദ്ധ്യക്ഷത വഹിച്ചു.
കോഡിനേറ്റർ ഷീന, വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സജീവൻ, അഷറഫ് വള്ളോട്ട്, പി.സി. നിഷാകുമാരി, അബദുള്ളക്കുട്ടി അരിക്കളം, എം. സുനിൽ, കെ.എം. മുരളിധരൻ എന്നിവർ സംസാരിച്ചു.