സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും, നേത്രരോഗ പരിശോധന ക്യാമ്പും അരിക്കുളം തണലിൽ വെച്ച് നടത്തി.
കൊയിലാണ്ടി: ഇ.വി.ആലിക്കുട്ടി ഹാജി മെമ്മോറിയൽ നൻമ തണൽ ഡയാലിസ് ആൻറ് ഫിസിയോ തെറാപ്പി സെൻറർ അരിക്കുളവും ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കോഴിക്കോടും തണൽ വടകരയും സംയുക്തമായ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും നേത്രരോഗ പരിശോധന ക്യാമ്പും അരിക്കുളം തണലിൽ വെച്ച് നടത്തി.
പാറക്കുളങ്ങര കെ.പി.എം.എസ്. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും തണൽ വനിതാ വിംഗ് എന്നിവരുടെയും സഹകരണം പരിപാടിയെ ഗംഭീരമാക്കി. അരിക്കുളം നൻമ തണലിലെ രോഗികൾക്ക് വേണ്ടി നിടും പൊയിൽ നിടിയപറമ്പിൽ റാഫി തൻ്റെ ചികിത്സ കഴിഞ്ഞ് ബാക്കി വന്ന സംഖ്യ 2 ലക്ഷം രൂപ നിടുംപൊയിൽ മഹല്ല് പ്രസിഡൻ്റ് അബദു റഹ്മാൻ ഹാജി, വൈസ് പ്രസിഡൻ്റ് ബി.സി.അബ്ദുറഹിമാൻ എന്നിവർ ചേർന്ന് തണൽ പ്രസിഡൻ്റ് അഡ്വക്കറ്റ് ടി.പി.മുഹമ്മദ് ബഷീറിന് കൈമാറി.
ചടങ്ങിൽ തണൽ സെക്രട്ടറി ടി.പി.അബ്ദുൾ ലത്തീഫ്, ട്രഷറർ മുസ്തഫ ന ൻമനാ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ മാസ്റ്റർ, വാർഡ് മെമ്പർ സജീഷ് കുമാർ, കെ.ഇമ്പിച്ചി ആലി, എ.കെ.എൻ. അടിയോടി എന്നിവർ സംസാരിച്ചു.