ശിശുദിനത്തിൽ കുട്ടിക്കളിതാളവുമായി എൻഎസ്എസ് വളണ്ടിയർമാർ
പഞ്ചായത്ത് പ്രസിഡൻറ് ടിപി ദാമോദരൻ പരിപാടി ഉദ്ഘടനം ചെയ്തു.
നടുവണ്ണൂർ:ശിശുദിനത്തിൽ നടുവണ്ണൂർ അങ്കക്കളരി അങ്കണവാടിയിലെ കുരുന്നുകൾക്ക് പൂക്കളും, സമ്മാനങ്ങളുമായി ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ എൻ. എസ്.എസ് വളണ്ടിയർമാർ എത്തി.
ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ ദിനമായി ശിശുദിനമായി ആഘോഷിക്കുന്നു.ഈ വേളയിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന കുട്ടികളെ നമ്മോട് കൂടി ചേർക്കുന്ന മാതൃകാപരമായ പരിപാടിയാണ് ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ എൻഎസ്എസ് വളണ്ടിയർമാർ കാഴ്ചവച്ചത്.
അംഗനവാടിയിലെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങളും കളർ പെൻസിലും സമ്മാനമായി നൽകി. കുഞ്ഞുങ്ങളും നാട്ടുകാരും എൻഎസ്എസ് വളണ്ടിയർമാരും ചേർന്ന് ശിശുദിന റാലി നടത്തുക യും ചെയ്തു ശിശുദിനത്തിന്റെ സന്തോഷ മധുരമായി പായസവും ഐസും കഴിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടിപി ദാമോദരൻ പരിപാടി ഉദ്ഘടനം ചെയ്തു. എൻഎസ്എസ് ലീഡറായ പ്രിയദർശന സ്വാഗതവും അംഗനവാടി അധ്യാപികയായ സുസ്മിത നന്ദിയും പറഞ്ഞു.