headerlogo
local

ചൂരൽ മലയിൽ വീട് നിർമ്മിച്ചുനൽകാൻ കോക്കല്ലൂർ എൻ എസ് എസ് വളണ്ടിയർമാർ 

ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി നിർവ്വഹിച്ചു.

 ചൂരൽ മലയിൽ വീട് നിർമ്മിച്ചുനൽകാൻ കോക്കല്ലൂർ എൻ എസ് എസ് വളണ്ടിയർമാർ 
avatar image

NDR News

15 Nov 2024 06:16 PM

  വയനാട് :ദുരന്തം പെയ്തിറങ്ങിയ വയനാട് ചൂരൽ മലയിൽ വീട് നിർമിച്ച് നൽകാൻ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ എൻ എസ് എസ് വളണ്ടിയർമാർ രംഗത്ത്. ഇതിന്റെ ആദ്യ പടിയായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി ധനസമാഹരണം നടത്തി കുട്ടികൾ മാതൃകയായി.

  വീടുകളിൽ നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയാണ് വീട് നിർമാണത്തിനുളള തുക സമാഹരണത്തിന് തുടക്കം കുറിച്ചത്. 

    ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി നിർവ്വഹിച്ചു. പ്രിൻസിപ്പൽ എൻ എം നിഷ അധ്യക്ഷയായി. പി.ടി. എ പ്രസിഡണ്ട് അജീഷ് ബക്കീത്ത, സി മുഹമ്മദ് അച്ചിയത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ, വളണ്ടിയർ ലീഡർമാരായ പി അനാമിക, എൻ എസ് അഭിരാമി എന്നിവർ നേതൃത്വം നൽകി.

NDR News
15 Nov 2024 06:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents