സന്നിധി പി. ഉണ്ണിനായരുടെ ആറാമത് ചരമ വാർഷിക ദിനം ആചരിച്ചു
ഗാനരചയിതാവ് ഇ.പി. സജീവൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: സന്നിധി പി. ഉണ്ണിനായരുടെ ആറാമത് ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. ദിശ സാംസ്കാരിക കൂട്ടായ്മയും വനിതാ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഗാനരചയിതാവ് ഇ.പി. സജീവൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
വനിതകൾക്കായി ദിശ നൽകുന്ന തൊഴിൽ സംരംഭകത്വ സാമ്പത്തിക സഹായം നൽകുന്ന ചടങ്ങ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗീത കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു ഹരിദാസ്, പോക്കർ കുട്ടി, ജലീൽ കാരോൽ, യു.പി. അബു എന്നിവർ ആശംസാ പ്രസംഗം നടത്തി.
ദിശ സെക്രട്ടറി കെ.എം.സുരേഷ് സ്വാഗതവും പി. ത്രിഗുണൻ നന്ദിയും പറഞ്ഞു. തുടർന്ന് രേഷ്മാ മുരളി, വേദി എന്നിവരുടെ ഡാൻസ് അരങ്ങേറി. തുടർന്ന് സുധൻ കൈവേലിയും സംഘടിപ്പിച്ച 'കലയിലൂടെ ഒരു യാത്ര' എന്ന കലാപരിപാടിയും അരങ്ങേറി.