headerlogo
local

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണം; മർഡാക്ക്‌

യോഗത്തിൽ പ്രസിഡന്റ്‌ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു

 കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണം; മർഡാക്ക്‌
avatar image

NDR News

12 Nov 2024 08:33 PM

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗൺസിൽ (മർഡാക്ക്‌) യോഗം റെയിൽവേ ബോർഡ്‌ ചെയർമാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജെർമൻ വിനോദയാത്ര സംഘത്തിൽ പെട്ട ഒരാളെ തെരുവ് നായ കടിച്ച സംഭവം അതീവ ഗൗരവമായി കാണണം. സംഭവത്തിൽ കേന്ദ്ര ടൂറിസം വകുപ്പ് അന്വേഷണം നടത്തണം. 

     റെയിൽവേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമിലും തെരുവ് നായയുടെ സ്വൈര്യവിഹാരമാണ്. ദിനംപ്രതി നൂറു കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ സ്റ്റേഷനിൽ പല യാത്രക്കാരും ഭയത്തോടെയാണ് ചെയറിൽ ഇരിക്കാറ്. പ്രായമുള്ളവരുടെയും കുട്ടികളുടെയും നേരെ പലപ്പോഴും നായ കുരച്ചു ചാടാറുണ്ട്. തെരുവ് നായ ശല്യം പരിഹാരം കാണാൻ കോഴിക്കോട് കോർപ്പറേഷൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 

     യോഗത്തിൽ പ്രസിഡന്റ്‌ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വർക്കിംഗ്‌ ചെയർമാൻ സകരിയ പള്ളി കണ്ടി, പി.കെ. ജുനൈദ്, എം.കെ. ഉമ്മർ, വേണുഗോപാൽ, പി. അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു

NDR News
12 Nov 2024 08:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents