ഉള്ള്യേരി ചേനംപൊയില് പ്രിയദര്‍ശിനി ജനശ്രീ സംഘം പ്രഭാഷണ പരമ്പര നടത്തി
നെഹ്റു കാലം മായ്ക്കാത്ത ക്രാന്തദര്‍ശി എന്ന വിഷയത്തിലാണ് പ്രഭാഷണം
ഉള്ളിയേരി: ജനശ്രീ ഉള്ള്യേരി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിലുള്ള നെഹ്റു കാലം മായ്ക്കാത്ത ക്രാന്തദര്‍ശി എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര ഉള്ള്യേരി ചേനംപൊയില് പ്രിയദര്‍ശിനി യൂണിറ്റില്‍ സംഘടിപ്പിച്ചു. പുതുതലമുറയ്ക്ക് നവഭാരത ശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് മനസിലാക്കാനും, മതേതരത്വമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ആര്. തേജപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. ടേബിള്‍ ടാക്കില്‍ കവിയും മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന് ഒള്ളൂര് മുഖ്യപ്രഭാഷണം നടത്തി. പുഷ്പരവീന്ദ്രന് അധ്യക്ഷയായി.രാജന് കക്കാട്ടേരി, സി.ദിനേശന്, രത്നരമേശ്, സുനിതഅശോകന് സംസാരിച്ചു. ദാമോധരന് നായര്‍, ജാനകി അമ്മ , ഗംഗാധരന് നായര്‍ എന്നവരെ ആദരിച്ചു. പാര്‍വണ മതേതരത്വ പ്രതിജ്ഞ ചൊല്ലി.