headerlogo
local

സി കെ മുഹമ്മദിന് നാടിൻ്റെ യാത്രാമൊഴി 

വൻജനാവലിയുടെ സാന്നിധ്യ ത്തിൽ കീഴ്ക്കോട്ട് പള്ളി ഖബറിസ്ഥാനിൽ സംസ്കാരം നടന്നു.

 സി കെ മുഹമ്മദിന് നാടിൻ്റെ യാത്രാമൊഴി 
avatar image

NDR News

12 Nov 2024 04:14 PM

  നടുവണ്ണൂർ : ബിസിനസ് പ്രമുഖനും, സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ മുൻനിര പ്രവർത്തകനുമായിരുന്ന സി കെ മുഹമ്മദിന് നാട് നിറകണ്ണുകളോടെ വിട നല്കി. കാലത്ത് പത്ത് മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കീഴ്ക്കോട്ട് കടവിലെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചു. 

   അവസാനമായി ഒരു നോക്ക് കാണാൻ ജീവിതത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ള നൂറു കണക്കിനാളുകളാണ് എത്തിച്ചേർന്നത്.എം കെ രാഘവൻ എം പി, ടി സിദ്ദീഖ് എം എൽ എ, ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ, കോൺഗ്രസ് നേതാക്കളായ കെ സി അബു, ടി ഗണേഷ് ബാബു,നിജേഷ് അരവിന്ദ്, കെ.എം അഭിജിത് അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. വൻജനാവലിയുടെ സാന്നിധ്യ ത്തിൽ കീഴ്ക്കോട്ട് പള്ളി ഖബറിസ്ഥാനിൽ സംസ്കാരം നടന്നു.

 

കീഴ്ക്കോട്ട് കടവിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സി കെ മുഹമ്മദ് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിലിടം നേടിയ വ്യക്തിത്വമായിരുന്നുവെന്ന് പ്രാസംഗികർ അനുസ്മരിച്ചു.  ആംബുലൻസുകളും, പാലിയേറ്റീവ് കെയർ ഉപകരണങ്ങളും, ഭക്ഷ്യക്കിറ്റുകളുമൊക്കെയായി നാടിനെ ചേർത്തു പിടിച്ച സന്മനസ്സിനുടമയായിരുന്നു അദ്ദേഹമെന്നും അവർ കൂട്ടിച്ചേർത്തു.

  എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ, സി പി എം ലോക്കൽ സെക്രട്ടറി ജിജീഷ് മോൻ, യു ഡി എഫ് കൺവീനർ നിസാർ ചേലേരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം കെ ജലീൽ, കൂന്തിലോട്ട് ആനന്ദൻ, ടി പക്കർ, ഇല്ലത്ത് അഹ്മദ് മാസ്റ്റർ, എം കെ പരീദ് മാസ്റ്റർ, സി സത്യപാലൻ, സജ്ന അക്സർ, ആവള മുഹമ്മദ്, ഇ എം യൂസഫ്, എം റഷീദ് മാസ്റ്റർ, കെ വി കോയ സംസാരിച്ചു.കെ എം ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

NDR News
12 Nov 2024 04:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents