headerlogo
local

കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ഡി. ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം

സംസ്ഥാന സ്കൂൾ കായിക മേളയായ "കൊച്ചി 24 " ൽ ബോക്സിങ്ങ് ഇനത്തിൽ ആണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

 കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ഡി. ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം
avatar image

NDR News

09 Nov 2024 07:17 AM

  കോക്കല്ലൂർ: നവംബർ 4 മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായി ഒളിമ്പിക്സ് മോഡലിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയായ "കൊച്ചി 24 " ൽ ബോക്സിങ്ങ് ഇനത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഡി. ആദിത്യൻ.

   കേരളത്തിൽ ആദ്യമായി സവിശേഷമായ മാറ്റങ്ങളോടെ ഒളിമ്പിക്സിൻ്റെ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട മാതൃകയിൽ പ്ലസ് 80 ജൂനിയർ ബോയ്സ് ബോക്സിങ്ങ് ഇനത്തിലാണ് നേട്ടം.

 ഒന്നാം ഘട്ട മത്സരം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് അർഹത നേടിയ തുടർന്നുള്ള മത്സരങ്ങളും കടന്ന് സെമി ഫൈനലിൽ നിന്നും സ്വർണമെഡൽ, വെള്ളി മെഡൽ, വെങ്കല മെഡൽ ജേതാക്കളെ നിർണയിക്കുന്ന ഘട്ടത്തിൽ നിർബന്ധിത അടിയറവ് പറയിലിലൂടെ വെങ്കല മെഡൽ ജേതാവ് കഴിഞ്ഞാൽ സ്ഥാനത്തിൽ തൊട്ടടുത്ത കായിക താരമായി ശ്രദ്ധയ നേട്ടം കൈവരിച്ച് ഈ നിരയിൽ ഗ്രേസ് മാർക്കിന് അർഹത നേടി.

   കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ ഒന്നാം വർഷ സയൻസ് ക്ലാസ്സിൽ പഠിക്കുന്ന ആദിത്യൻ കൊച്ചിയിലെ മത്സരം കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയപ്പോൾ പ്രിൻസിപ്പലും സഹ അദ്ധ്യാപകരും കുട്ടികളും ഹർഷാരവത്തോടെ വരവേറ്റു.

NDR News
09 Nov 2024 07:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents