headerlogo
local

വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവൻ മാർച്ച്; വിളംബര ജാഥ നടത്തി

യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു

 വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവൻ മാർച്ച്; വിളംബര ജാഥ നടത്തി
avatar image

NDR News

06 Nov 2024 08:14 PM

ഉള്ളിയേരി: കട വാടകക്ക് 18 ശതമാനം ജി.എസ്.ടി. ചുമത്തി ചെറുകിട വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധി യിലാക്കുന്ന ജി.എസ്.ടി. കൗൺസിലിൻ്റെ പുതിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ 7ന് നടത്തുന്ന രാജ് ഭവൻ മാർച്ചിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഉള്ളിയേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു. 

     സമാപന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, സെക്രട്ടറി വി.എസ്. സുമേഷ്, ടി.പി. മജീദ് എന്നിവർ സംസാരിച്ചു.

NDR News
06 Nov 2024 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents