headerlogo
local

മിന്നും വിജയവുമായി സമഗ്ര നേട്ടം നേടി ജി എച്ച്എസ് എസ് കോക്കല്ലൂർ

ഹയർ സെക്കന്ററി വിഭാഗത്തിൽ 260 പോയിന്റും,ഹൈസ്കൂൾ വിഭാഗത്തിൽ 232 പോയിന്റും നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് .

 മിന്നും വിജയവുമായി സമഗ്ര നേട്ടം നേടി ജി എച്ച്എസ് എസ് കോക്കല്ലൂർ
avatar image

NDR News

05 Nov 2024 06:12 PM

  കോക്കല്ലൂർ :ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായിക മേള , ഐ.ടി മേള, പ്രവൃത്തി പരിചയ മേള, ഗണിത ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള, ബോക്സിംഗ് , ആർച്ചറി എന്നിവയിലെല്ലാം മിന്നും വിജയവുമായി സമഗ്ര നേട്ടം നേടിയിരിക്കുകയാണ് കോക്കല്ലൂർ സർക്കാർ വിദ്യാലയം.

   ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് , ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് , യു.പി വിഭാഗം മൂന്നാം സ്ഥാനം, എൽ.പി വിഭാഗം മികച്ച വിജയം, ശാസ്ത്രോത്സവം ഹൈസ്കൂൾ - ഹയർ സെക്കന്ററി ഓവറോൾ ചാമ്പ്യൻഷിപ്പ് , ഹയർ സെക്കന്ററി ഐ.ടി മേള ഒന്നാം സ്ഥാനം, ഹൈസ്കൂൾ ഗണിത ശാസ്ത്ര മേള ഒന്നാം സ്ഥാനം, ഹൈസ്കൂൾ പ്രവൃത്തിപരിചയ മേള ഒന്നാം സ്ഥാനം, ഹൈസ്കൂൾ - ഹയർ സെക്കന്ററി ശാസ്ത്ര മേളകൾ ഒന്നാം സ്ഥാനം, ഹൈസ്കൂൾ - ഹയർ സെക്കന്ററി സാമൂഹ്യ ശാസ്ത്രമേളകൾ രണ്ടാം സ്ഥാനം, ഹയർ സെക്കന്ററി പ്രവൃത്തി പരിചയ മേള മൂന്നാം സ്ഥാനം, ഹയർ സെക്കന്ററി ഗണിത ശാസ്ത്ര മേള മൂന്നാം സ്ഥാനം, സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പ് ജേതാവ് , ബോക്സിംഗ് ജില്ല ജേതാവ് , ഉപജില്ല - ജില്ല കായിക മേളകളിലെ ഉജ്ജ്വല വിജയം എന്നിങ്ങനെ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് സമഗ്രാധിപത്യം പുലർത്തിയിരി ക്കുകയാണ് കോക്കല്ലൂർ സർക്കാർ വിദ്യാലയം.

  ഉപജില്ല കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 260 പോയിന്റുകൾ കരസ്ഥമാക്കി ചാമ്പ്യൻഷിപ്പ് നേടിയെടുത്ത കോക്കല്ലൂർ ടീം രണ്ടാം സ്ഥാനം നേടിയ ടീമിനേക്കാൾ 45 പോയിന്റുകൾ അധികം നേടിക്കൊണ്ട് ബഹുദൂരം മുന്നിലാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 232 പോയിന്റുകൾ നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

  ഹയർ സെക്കന്ററി വിഭാഗത്തിൽ ഉപജില്ലയിൽ മത്സരിച്ച 13 ഗ്രൂപ്പിനങ്ങളിൽ 10 എണ്ണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയും,17 വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയും മൊത്തം 27 ഇനങ്ങളിൽ റവന്യു ജില്ല മത്സരത്തിന് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 16 വ്യക്തിഗത ഇനങ്ങളിലും 10 ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി റവന്യു ജില്ല മത്സരത്തിലേക്ക് യോഗ്യത നേടി.

  നാടകം, നാടൻ പാട്ട്, കഥാപ്രസംഗം, മലയാളം പ്രസംഗം, മലയാളം കഥാ രചന എന്നീ 5 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിക്കൊണ്ട് സി.റിയോനയും മോണോ ആക്ട്, നാടോടി നൃത്തം, സംസ്കൃതം പ്രസംഗം, ഇംഗ്ലീഷ് സ്കിറ്റ്, മൈമിംഗ് എന്നീ 5 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിക്കൊണ്ട് പി.സൗഭാഗ്യയും 25 പോയിന്റുകൾ വീതവും ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി നൃത്തതിലകമായ അനൈന പ്രദീപ് ഇംഗ്ലീഷ് സ്കിറ്റിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി 20 പോയിന്റും കോക്കല്ലൂർ വിദ്യാലയത്തിന് സമ്മാനിച്ചത് ശ്രദ്ധേയമാണ്.

  വിവിധ രംഗങ്ങളിൽ വിജയം കൈവരിച്ച എല്ലാ പ്രതിഭകളെയും അനുമോദിച്ചു കൊണ്ട് പി.ടി.എയുടെ നേതൃത്വത്തിൽ ചെണ്ട മേളത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ വിദ്യാലയത്തിൽ നിന്നു പുറപ്പെട്ട് കോക്കല്ലൂർ അങ്ങാടിയിലൂടെ വിജയഘോഷയാത്ര നടത്തിയപ്പോൾ നാട്ടുകാരും ഒരു സർക്കാർ വിദ്യാലയത്തിന്റെ അതുല്യ നേട്ടത്തിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.

    ഹയർ സെക്കന്ററി വിഭാഗം കലോത്സവം കൺവീനറായ എം. പ്രകാശൻ, ഹൈസ്കൂൾ വിഭാഗം കൺവീനർമാരായ ഇ. ലിജി, ആർ.കെ. വാണിശ്രീ, പ്രിൻസിപ്പൽ എൻ.എം.നിഷ, ഹെഡ് മാസ്റ്റർ യൂസഫ് നടുവണ്ണൂർ, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, വികസന സമിതി വർക്കിംഗ് ചെയർമാൻ പി. പ്രമോദ്, സീനിയർ അസിസ്റ്റന്റുമാരായ മുഹമ്മദ് സി അച്ചിയത്ത്, പി. പ്രസീജ, സ്റ്റാഫ് സെക്രട്ടറിമാരായ ഷിംജിദ.പി, എൻ. ദിനേശ് കുമാർ, വിവിധ ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർ, രക്ഷിതാക്കൾ, വിവിധ ഇനങ്ങൾ പരിശീലിപ്പിച്ച ഗുരുനാഥന്മാർ, കുട്ടികൾ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾഎന്നിവർ ഈ സമഗ്ര നേട്ടങ്ങൾ നേടിയെടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു.

NDR News
05 Nov 2024 06:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents