വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും വേണ്ടി വായന മുറ്റമൊരുക്കി സി എച്ച് ഇബ്രാഹിം കുട്ടി
ഡോ.ശശി തരൂർ എം പി വായന മുറ്റം പദ്ധതിയുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു.
പേരാമ്പ്ര :പേരാമ്പ്രയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവും അസറ്റ് ചെയർമനുമായ സി എച്ച് ഇബ്രാഹിം കുട്ടി സ്വന്തം വീട്ടു മുറ്റത്തു വിദ്യാർഥികൾക്കും വയോജനങ്ങൾക്കുമായി ലൈബ്രറി ഒരുക്കി മാതൃകയായി.
അസറ്റ് പേരാമ്പ്രയുടെ വായന മുറ്റം പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ചെയർമാൻ വീട്ടിൽ വായന മുറ്റം ഒരുക്കിയത്. ഡോ.ശശി തരൂർ എം പി വായന മുറ്റം പദ്ധതിയുടെ യും ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളുടെ മുറ്റത്ത് ഒരുക്കുന്ന ഇത്തരം പദ്ധതികൾ കേരളത്തിന് മുഴുവൻ അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ അധ്യക്ഷത വഹിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ആയിരത്തോളം പുതിയ പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 5000 പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയായി ഈ ഗ്രന്ഥാലയം വിപുലപെടുത്തുമെന്ന് സി. എച് ഇബ്രാഹിം കുട്ടി പറഞ്ഞു. ചടങ്ങിൽ എം എസ് എഫ് ദേശിയ പ്രസിഡന്റ് അഹ്മദ് സാ ജു, മുതിർന്ന മാധ്യമ പ്രവർത്തകൻ സുധീർ, ഭാവിക ഡയറക്ടർ ജരാൾഡ് തിരുവനന്തപുരം, അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് മുഹമ്മദ് ലാഹിക്, ഇശാ ഇബ്രാഹിം, ജസിൻ ഇബ്രാഹിം, സാറ ലാഹിക് തുടങ്ങിയവർ സംബന്ധിച്ചു. പേരാമ്പ്ര നിയോജക മണ്ഡല ത്തിലെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ് ഡയറക്ടർമാരുടെ വീട്ടിലേക്കും പദ്ധതി വ്യാപിപ്പിക്കും. മാസത്തിൽ ഒരു ദിവസം പുസ്തക ചർച്ചയും എഴുത്തുകാരുടെ സംഗമവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.