കൂത്താളിയിൽ സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തി
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു
കൂത്താളി: കോഴിക്കോട് സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ സംഘടിപ്പിക്കുന്ന കിഡ്നി രോഗനിർണ്ണയ മെഗാക്യാമ്പിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകരുടെ സംഗമം നടത്തി. ഡിസംബർ 8ന് കൂത്താളി എ.യു.പി. സ്കൂളിൽ നടക്കുന്ന മെഗാ ക്യാമ്പിന് മുന്നോടിയായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പതിഞ്ചിടങ്ങളിൽ നടത്തപെടുന്ന പ്രാഥമിക പരിശോധന ക്യാമ്പുകളുടെ ഭാഗമായാണ് സംഗമം നടത്തിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഇ.ടി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ റഷീദ് 'കിഡ്നി രോഗനിർണ്ണയത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ശ്രീവിലാസ് വിനോയ് ടി., വി. മുരളി, കെ.ടി. കുഞ്ഞമ്മദ്, സി. പ്രേമൻ, എ.കെ. ചന്ദ്രൻ, കെ.സി. മുഹമ്മദ് ലാൽ, പ്രസി ആർപ്പം കുന്നത്ത്, ഒ.സി. ലീന, രാജൻ കുന്നത്ത്, എൻ.പി. ബാലൻ നായർ, പി.കെ. നൗജിത്ത്, വി.വി. ജിനീഷ്, കെ.പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.