12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണം; കെ.എസ്.ടി.സി.
കെ.എസ്.ടി.സി. കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു
പയ്യോളി: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാകരുടെയും ശമ്പളം പരിഷ്ക്കരിക്കാനുള്ള 12 മത് ശമ്പള കമ്മീഷനെ നിയമിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെ.എസ്.ടി.സി. കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ക്യാമ്പ് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി. ജില്ലാ പ്രസിഡൻ്റ് കുളങ്ങര രാജൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ടി. സുധീഷ് കുമാർ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജി. വിഗിത, പി.സി. അബ്ദുൾ റഹിം എന്നിവർ പ്രസംഗിച്ചു. 'അദ്ധ്യാപകരും, സാമൂഹ്യ പരിവർത്തനവും' എന്ന വിഷയത്തെ സംബന്ധിച്ച് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ ക്ലാസ് എടുത്തു. സംഘടന ചർച്ചയിൽ ജി.എസ്. അവിനാഷ്, ഷൈജൻ, സുമേഷ്, പി.വി. നൗഷാദ് എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ സമാപന സമ്മളനം കെ.എസ്.ടി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സീന, വി.പി. രാജേഷ്, പി.സി. നിഷാകുമാരി, എൻ. രാജേഷ് എന്നിവർ സംസാരിച്ചു.