പയ്യോളിയിൽ കെ. ഗോവിന്ദൻ മാസ്റ്റർക്കുള്ള ആദരവും മാതൃഭാഷാ ദിനാചരണവും സംഘടിപ്പിച്ചു
ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ. ശശിധരൻ അദ്ധ്യക്ഷനായി
പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ, നവതിയുടെ നിറവിലെത്തി നിൽക്കുന്ന ബ്ലോക്ക് രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്ററെ ആദരിക്കലും, മാതൃഭാഷാ ദിനാചരണവും പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിലെ തിങ്ങി നിറഞ്ഞ, പ്രൗഢഗംഭീരമായ സദസ്സിൻ്റെ മുമ്പാകെ നടന്നു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ ഗോവിന്ദൻ മാസ്റ്ററുടെ മുൻകാല പ്രവർത്തന മേഖലയെ പരിചയപ്പെടുത്തി. തിക്കോടി നാരായണൻ പൊന്നാട അണിയിച്ചു. ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം വി.പി. നാണു, ബ്ലോക്ക് രക്ഷാധികാരി എം.എ. വിജയൻ, ട്രഷറർ എം.എം. കരുണാകരൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ മനസ്സറിഞ്ഞ ആദരവിന് ഗോവിന്ദൻ സ്നേഹമൊഴി പകർന്നു.
തുടർന്ന് നടന്ന മാതൃഭാഷ ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ചെയർമാൻ വി.ഒ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിലർ എ. കേളപ്പൻ, സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വനജ വി., വനിതാ വേദി കൺവീനർ ടി.സുമതി, ബ്ലോക്ക് ജോ. സെക്രട്ടറി കെ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ നമ്പ്യേരി, ഗോപാലൻ ആയടത്തിൽ, വി.ഒ. ഗോപാലൻ മേപ്പയൂർ, പത്മനാഭൻ മേപ്പയൂർ, റസിയ കണ്ണോത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.