കീഴരിയൂരിൽ കുറ്റികാടുകൾക്കിടയിൽ നിന്ന് 240 ലിറ്റർ വാഷ് കണ്ടെടുത്തു
ഉടമസ്ഥനില്ലാത്ത നിലയിലാണ് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 240 ലിറ്റർ വാഷ് കണ്ടെത്തിയത്.
കൊയിലാണ്ടി :കീഴരിയൂർ കല്ലങ്കിയിൽ കുറ്റികാടുകൾക്കിട യിൽ നിന്ന് 240 ലിറ്റർ വാഷ് കണ്ടെടുത്തു. കൊയിലാണ്ടി റെയ്ഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസക്കും പാർട്ടിയും ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
കീഴരിയൂരിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 240 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തത്.
കേസ് കൊയിലാണ്ടി റെയിഞ്ചിലെ CR 134/24 ആയി രജിസ്റ്റർ ചെയ്തു. പരിശോധനയിൽ AEl (G) പി.സി. ബാബു, CEO രതീഷ് എ കെ, WCE0 ശ്രീജില എം എ, CEO ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.