അംബേദ്‌കർ അയ്യങ്കാളി റൈസിങ് ഓർഗനൈസേഷൻ വുമൺ സംഘടന ഉദ്ഘാടനം
ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു.
ബാലുശ്ശേരി :അംബേദ്‌കർ അയ്യൻ കാളി റൈസിംഗ് ഓർഗനൈസേഷൻ വുമൺ (AAROW) സംഘടനയുടെ ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു.
കോഴിക്കോട് ജില്ലാ സെക്രട്ടറി സ്മിജ,കെ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ കോൺഫിഡറേഷൻ ഓഫ് എസ്സി /എസ്ടി സംസ്ഥാന കമ്മറ്റി അഗം ബാബു നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ല പ്രസിഡന്റ് അശ്വതി ജിൻസ് സ്വാഗതം പറഞ്ഞു.സ്മിജ.കെ,ബിനില ബാബുരാജ്,സതീഷ് ചമൽ,ജി.കെ ഗോപാലകൃഷ്ണൻ,അനിത ബാലുശ്ശേരി,ഗീത അശോകൻ എന്നിവർ സംസാരിച്ചു.പ്രിൻസി പ്രിൻസ് നന്ദി പറഞ്ഞു.പട്ടിക ജാതി പട്ടിക വർഗ്ഗ സമൂഹങ്ങളുടെ സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസ പുരോഗതിയും, തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പീഡനങ്ങൾ,പ്രതിരോധിക്കാനും സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരംഭം തുടങ്ങാനും സംഘടന തീരുമാനിച്ചു.