headerlogo
local

ചാലിക്കരയിൽ സാമൂഹ്യ വിരുദ്ധർ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചതായി പരാതി

ഷോപ്പ് ഉടമ മുഹമ്മദ് സാലിഹ് പേരാമ്പ്ര പോലീസിൽ പരാതി നൽകി

 ചാലിക്കരയിൽ സാമൂഹ്യ വിരുദ്ധർ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചതായി പരാതി
avatar image

NDR News

22 Oct 2024 12:21 PM

പേരാമ്പ്ര: ചാലിക്കരയിൽ സാമൂഹ്യ വിരുദ്ധർ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചതായി പരാതി. ചാലിക്കരയിലെ പാക്ക് അപ്പ് പ്രിന്റിങ് സ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി പറയുന്നത്. ഷോപ്പ് ഉടമ മുഹമ്മദ് സാലിഹ് പേരാമ്പ്ര പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച്, സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിക്കര യൂണിറ്റ് ആവശ്യപ്പെട്ടു. 

           പ്രതിഷേധ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.പി. ഇസ്മായിൽ, ടി. സത്യൻ, കെ.സി. കുഞ്ഞമ്മത്, സി. ഖാദർ, സി.കെ. മുഹമ്മദ്, കെ.കെ. മൊയ്തു, സജി, പി. ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു.

 

NDR News
22 Oct 2024 12:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents