headerlogo
local

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കും

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് യോഗം ഉദ്ഘാടനം ചെയ്തു.

 മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കും
avatar image

NDR News

21 Oct 2024 09:41 PM

   ഉള്ളിയേരി :ഇടത് സർക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് നടത്തുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഒക്ടോബർ 31ന് ശില്പശാല നടത്താനും യോഗം തീരുമാനിച്ചു.

  ഉള്ളിയേരി അത്തോളി റോഡ് പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും യോഗം ആവശ്യം പ്പെട്ടു.മുസ്ലിം യൂത്ത് ലീഗ്  യോഗം കോഴിക്കോട് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു.

   പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി. പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹീം എടത്തിൽ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അബു ഹാജി ഏക്കലുള്ളതിൽ, പി ടി അൻവർ മാസ്റ്റർ, പി എം മുഹമ്മദലി, കെ കെ സാജിത് പ്രവർത്തക സമിതി അംഗങ്ങളായ ലൈല മാമ്പോയിൽ,അബുബക്കർ കേളോത്ത്‌,പി എം സുബീർ, ലബീബ് മുഹ്സിൻ, ഷാബിൽ ഏടത്തിൽ,അബുബക്കർ നാറാത്ത്, എം എൻ അബു, മുജീബ് ചെത്തിൽ, പി ഖാദർ,സിറാജ് നാറാത്ത്,ടി എം മോയി, അസീസ് മാമ്പോയിൽ,വി കെ കോയ,ഹംസ മരക്കാട്ട്, ഫായിസ് പാറക്കൽ, ഫൈസൽ മുസ്‌ലിയാർ, ടി കെ മമ്മുക്കുട്ടി, വി വി ഖാദർ ഹാജി, അബുബക്കർ കൊയക്കാട്, കെ കെ കോയ ആനവാതിൽ, ടി ടി നാസർ അനാവതിൽ, കുഞ്ഞികോയ ഉള്ളൂർഷാഫി മനാട് എന്നിവർ സംസാരിച്ചു.

NDR News
21 Oct 2024 09:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents