മനുഷ്യമനസ്സിലെ നന്മയുടെ അംശമാണ് കലയിലും സാഹിത്യത്തിലുമുള്ളത് : ഡോ:കെ. ശ്രീകുമാർ
പേരാമ്പ്ര ഉപജില്ല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായണ്ണ :മനുഷ്യ മനസ്സിലെ നന്മയുടെ അംശമാണ് കലയിലും സാഹിത്യത്തിലുമുള്ളതെന്ന് ഡോ: കെ.ശ്രീകുമാർ അഭിപ്രായപ്പെട്ടു. ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടി ക്കാനും ഹൃദയബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും കുട്ടികൾ പരിചയപ്പെടുന്നത് നല്ല പുസ്തകങ്ങൾവായിക്കുമ്പോൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അധ്യക്ഷത വഹിച്ചു. അധ്യാപക രചന മത്സര വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ. ഷിജു ഉപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമാപാന സമ്മേളനം ഉദ്ഘാടനവും,സമ്മാനവിതരണവും നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി. ഷീബ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. വി.ബിൻഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി. ബഷീർ, ജയപ്രകാശ്, ബി.പി.സി. നിത പി.പി.എച്ച്.എം. ഫോറം കൺവീനർ ബിജു മാത്യു, വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ് , പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ ,ബി.ബി ബിനീഷ്, ജി.കെ. അനീഷ് , ഇ.കെ. സുരേഷ് കെ. ഷാജിമ,എം. രാമചന്ദ്രൻ, എൻ. പോയി, ഇ.ടി. സനീഷ് വി.കെ. സൗമ്യ, ജി.എസ് സുജിന, സ്റ്റാഫ് സെക്രട്ടറി വി.കെ. സരിത എന്നിവർ സംസാരിച്ചു.
ഉപജില്ലയിലെ യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കഥാരചന, കവിത രചന, പുസ്തകാസ്വാദനം , നാടൻപാട്ട്, കാവ്യാലാപനം, ചിത്രം അഭിനയം എന്നീ ഏഴ് മേഖലയിൽ മികച്ച കല സാഹിത്യപ്രതിഭകൾ ശിൽപശാലക്ക് നേതൃത്വം നൽകി.
ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ പ്രതിഭകൾ:കഥ രചന
യുപി വിഭാഗം
1 അൽസമരിയ ജോമോൻ (നിർമല യു.പി കാറ്റുള്ളമല )
2 ദേവലക്ഷ്മി വി എസ്. (നരയംകുളം Aups)
HS വിഭാഗം
1 അചൽ തേജ് കൃഷ്ണൻ ( GHSS നടുവണ്ണൂർ)
2 നൈനഫാദിയ ( നൊച്ചാട് HSS)
കവിത രചന
UP വിഭാഗം
1 അമൃതവർഷിണി ( വാല്യക്കോട് Aups)
2 ഹുമൈൽ ഹസ്സൻ (Gups വാളൂർ)
HS വിഭാഗം
1 ജാഹ്നവി സൈറ (GHSS നടുവണ്ണൂർ)
2 നിരഞ്ജന എസ്. മനോജ് ( നൊച്ചാട് HSS)
കാവ്യാലാപനം
UP വിഭാഗം
1 ധ്രുപത് A S(Gups തൃക്കുറ്റിശ്ശേരി)
2ആൻഡ്രീസ അജയ് (സെൻ്റ് തോമസ് Up കൂരാച്ചുണ്ട്)
HS വിഭാഗം
1 ആദിയ R'S ( NN കക്കാട് SGHSS അവിടനല്ലൂർ)
2 മായാപ്രകാശ് ( GHSS കായണ്ണ)
ചിത്രരചന
UP വിഭാഗം
1 അലൻ മൂൺ ( കോട്ടൂർ AUps)
2 സൂര്യദേവ് ( വെള്ളിയൂർ AUps)
HS വിഭാഗം
1 ദേവഷിജു (പേരാമ്പ്ര HSS)
2 കൽഹാര ഹരി പ്രമോദ് ( പേരാമ്പ്ര HSS
പുസ്തകാസ്വാദനം
UP വിഭാഗം
1 ആദിവ് ലാലു ( കൽപത്തൂർ Aups)
2 ശ്രദ്ധ ജഹനാര ( GHSS നടുവണ്ണൂർ)
HS വിഭാഗം
1 നീത സിതാര ( നൊച്ചാട് Hss )
2 മാധുരി ( പേരാമ്പ്ര Hss )
അഭിനയം
UP വിഭാഗം
1 നിയ ലക്ഷ്മി (GUPS കരുവണ്ണൂർ)
2 ഐഷ റോസ് കല്യാണി (Gups പേരാമ്പ്ര )
HS വിഭാഗം
1 തേജ ലക്ഷ്മി (പേരാമ്പ്ര HSS )
2 അൽഹ ടെസ്സ ബിനു (സെൻ്റ് തോമസ് HS കൂരാച്ചുണ്ട് )
നാടൻപാട്ട്
UP വിഭാഗം
1 ശ്രീലക്ഷ്മി G'S (GUPS കായണ്ണ)
2 ദേവ നാഥ് (Aups പേരാമ്പ്ര )
HS വിഭാഗം
1 ജയദേവ് ( GHSS നടുവണ്ണൂർ)
2 ഐശ്വര്യ സനീഷ് ( പേരാമ്പ്ര HSS).