കാർ കൈകാണിച്ചു നിർത്തി മുളകു പൊടി വിതറി അക്രമം
25 ലക്ഷം രൂപ കവർന്നതായി പരാതി.
ചേമഞ്ചേരി : കാർ കൈകാണിച്ചു നിർത്തി മുളകു പൊടി വിതറി അക്രമം നടത്തി 25 ലക്ഷം രൂപ കവർന്നു. പർദ്ദയിട്ട ആൾ കാർ കൈ കാണിച്ചു നിർത്തുകയായിരുന്നു, കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്.
പിന്നീടുള്ള യാത്ര വേളയിൽ കാട്ടിൽ പീടികയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ മുളക് പൊടി വിതറി അക്രമിച്ച് കൈ പിറകിൽ നിന്ന് കെട്ടിയിട്ട ശേഷം കാറിൽ നിന്ന് 25 ലക്ഷം രൂപയും എടിഎം ഉം കവരുകയായിരുന്നു.
ബാങ്കിൽ അടക്കാനുള്ള പണവും എടിഎം ഉം നഷ്ടപ്പെട്ടതായി കാർ ഓടിച്ച പയ്യോളി സ്വദേശിയുടെ പരാതി. വൺ ഇന്ത്യാ എടിഎം. ഫ്രാഞ്ചൈസി ജീവനക്കാരനാണ് യുവാവ്.കാട്ടിൽ പീടികയിൽ റോഡരികിൽ കാറിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കാണുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.