headerlogo
local

പൂനത്ത് അങ്ങാടിയിൽ അപകടം പതിയിരിക്കുന്ന ഡ്രൈനേജ് മൂടാൻ നടപടിവേണം: മുസ്ലീം ലീഗ്

യോഗം നിസാർ ചേലേരി ഉൽഘാടനം ചെയ്തു.

 പൂനത്ത് അങ്ങാടിയിൽ അപകടം പതിയിരിക്കുന്ന ഡ്രൈനേജ് മൂടാൻ നടപടിവേണം: മുസ്ലീം ലീഗ്
avatar image

NDR News

19 Oct 2024 03:39 PM

  പൂനത്ത് : കണ്ണാടിപ്പൊയിൽ-പൂനത്ത്-കൂട്ടലിട റോഡിന്റെ പൂനത്ത് യു.പി സ്കൂളിന് സമീപമുള്ള അങ്ങാടിയിൽ പൊതുമരാമത് റോഡിന്റെ അരികിൽ വീതിയുള്ള ഓവുചാൽ മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുകയാണ്.

   വെള്ളം കയറുമ്പോൾ റോഡും ഓവുചാലും തിരിച്ചറിയാനാവാതെ സ്കൂളിൽ പോകുന്ന കുട്ടികൾ ഓവുചാലിൽ വീഴുന്നത് പതിവായിരിക്കുകയാണ്.അങ്ങാടി ആയതിനാൽ അപകടത്തിൽ പെടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെടുന്നതിനാലാണ് പലപ്പോഴും കുട്ടികളെ രക്ഷപ്പെടുത്താനാവു ന്നത്.ഇത് ആവർത്തിക്കാതിരി ക്കാൻ ഓവുചാൽ മൂടാനും വീതികൂട്ടി റോഡ് നവീകരിക്കു വാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൂനത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചു.

 അറപ്പീടിക-കണ്ണാടിപൊയിൽ -കൂട്ടലിട റോഡിന്റെ കണ്ണാടിപ്പോയിൽ വരെയുള്ള ഭാഗം വീതികൂട്ടി നവീകരണ പ്രവർത്തി നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബാക്കിവരുന്ന കണ്ണാടിപ്പൊയിൽ മുതൽ കൂട്ടാലിട വരെയുള്ള അഞ്ച് കിലോമീറ്റർ യാതൊരു നവീകരണ പ്രവർത്തനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

   എം.ബഷീർ അധ്യക്ഷം വഹിച്ചു. നിസാർ ചേലേരി ഉൽഘാടനം ചെയ്തു.എംകെ.അബ്ദുസ്സമദ്,എംപി.അസ്സൻ കോയ,സക്കീർ സി.കെ,വാവോളിമുഹമ്മദലി,അസ്സൻ കോയ ടി.,മജീദ് വി.പി.മുനീർ പി.പ്രസംഗിച്ചു.

NDR News
19 Oct 2024 03:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents