കെ.എസ്. എസ്.പി.യു. ബാലുശ്ശേരി യൂണിറ്റ് കുടുംബ സംഗമം
പ്രസിദ്ധ ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി :കെ.എസ്. എസ്. പി.യു ബാലുശ്ശേരി യൂനിറ്റ് കുടുംബസംഗമം ഇന്ന് ബാലുശ്ശേരി എ യു പി സ്കൂളിൽ വച്ച് നടന്നു. പ്രസിദ്ധ ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
'കെ.എസ് എസ്.പി.യു. ജില്ലാ കമ്മിറ്റി അംഗം പി.സുധാകരൻ മാസ്റ്റർ കൈത്താങ്ങ് വിതരണം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ. ശശിധരൻ പ്രൊഫഷനൽ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം കൈവരിച്ച കുടുംബാംഗങ്ങളെ അനുമോദിക്കുകയും മൊമെൻ്റോ വിതരണം നടത്തുകയും ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.കെ. ദാമോദരൻ നായർ, ബ്ലോക്ക് വനിതാവേദി കൺവീനർ കെ.കെ. നാരായണി എന്നിവർ ആശംസകൾ നേർന്നു യൂനിറ്റ് പ്രസിഡൻ്റ് എം.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിന് യൂനിറ്റ് സാംസ്കാരിക വേദി കൺവിനർ യു.പി. സുരേഷ് ബാബു സ്വാഗതവും വനിതാ വേദികൺവീനർ വി.പി. വത്സല നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.