headerlogo
local

ഉപജില്ലവിദ്യാരംഗം സർഗോത്സവം നാളെ കായണ്ണയിൽ 

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ: കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

 ഉപജില്ലവിദ്യാരംഗം സർഗോത്സവം നാളെ കായണ്ണയിൽ 
avatar image

NDR News

18 Oct 2024 06:25 AM

  കായണ്ണ :പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി വർഷത്തെസർഗോത്സവം നാളെ (ഒക്ടോബർ 19 ശനി) രാവിലെ 9.30 മുതൽ 4.30 വരെ കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

  ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലാ-സാഹിത്യ മേഖലകളിലെ മികച്ച പ്രതിഭകൾശിൽപശാലക്ക് നേതൃത്വം നൽകും. 

    രാവിലെ 11 മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ: കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമ്മാനവിതരണം നടത്തും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടക്കും.

    മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ പി.ടി.എ. പ്രസിഡണ്ട് പി.കെ.ബിജു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ്, കോഡിനേറ്റർ വി.എം അഷറഫ്,പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്ക്കരൻ, ബി.ബി. ബിനീഷ് എന്നിവർ അറിയിച്ചു.

NDR News
18 Oct 2024 06:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents