headerlogo
local

കളവ് പോയ സ്കൂട്ടറുമായി യുവാവ് പോലീസ് പിടിയിൽ

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തടമ്പാട്ട് താഴത്ത് വെച്ച് പിടികൂടുക യായിരുന്നു.

 കളവ് പോയ സ്കൂട്ടറുമായി യുവാവ് പോലീസ് പിടിയിൽ
avatar image

NDR News

18 Oct 2024 06:27 PM

  കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡിൽ വെച്ച് കളവ് പോയ സ്കൂട്ടറും മോഷ്ടാവും കസ്റ്റഡിയിൽ. ഒക്ടോബർ 10നാണ് മോഷണം നടന്നത്. KL-11 BJ 5049 നമ്പർ സ്കൂട്ടർ കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തി വന്ന പരിശോധനയിലാണ് ഇന്ന് 18-10-24 കക്കോടി ഭാഗത്തുനിന്നും സിറ്റി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായ വിവരം കിട്ടിയത്.

   സിസിടിവി ക്യാമറകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം സിറ്റി പോലീസ് കൺട്രോൾ റൂമിൽ നിന്നും വിവരം നൽകിയത് പ്രകാരം കൺട്രോൾ റൂം വാഹനത്തിലെ ഡ്യൂട്ടിക്കാരായ SI ആറോൺ റോണി, CPO 11700 ഇമ്പിച്ചിക്കോയ, ഡ്രൈവർ ASI ബൈജു എന്നിവർ ചേർന്ന് വാഹനത്തെ പിന്തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തടമ്പാട്ട് താഴത്ത് വെച്ച് പിടികൂടുക യായിരുന്നു.

  വാഹനം ഓടിച്ച കുമാരസ്വാമിയുടെ മകൻ ഡാനിസൺ (40) എന്നയാളെയും മോഷണ മുതലായ സ്കൂട്ടറും ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ സ്വകീരിച്ചു വരികയാണ്. പ്രതി നേരത്തെ മറ്റു പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

NDR News
18 Oct 2024 06:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents