headerlogo
local

മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ കവർ രൂപകല്പനയിൽ ഒന്നാം സ്ഥാനം ബാലകൃഷ്ണൻ ഉള്ളിയേരിയ്ക്ക്

ജലച്ചായത്തിൽ തയ്യാറാക്കിയ കുമാരനാശാന്റെ പോർട്രേറ്റിനാണ് പതിനായിരം രൂപയടങ്ങിയ പുരസ്‌കാരം ലഭിച്ചത്.

 മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ കവർ രൂപകല്പനയിൽ ഒന്നാം സ്ഥാനം ബാലകൃഷ്ണൻ ഉള്ളിയേരിയ്ക്ക്
avatar image

NDR News

18 Oct 2024 10:05 PM

കോഴിക്കോട്: മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ കവർ രൂപകല്പനയിൽ ഒന്നാം സ്ഥാനം ബാലകൃഷ്ണൻ ഉള്ളിയേരിയ്ക്ക്. കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ കവർ രൂപകല്പനയിൽ ഒന്നാം സ്ഥാനത്തിന് മാതൃഭൂമിയിലെ സീനിയർ ആർട്ടിസ്റ്റും, ഉള്ളിയേരി സ്വദേശിയുമായ ബാലകൃഷ്ണൻ ഉള്ളിയേരി അർഹനായി. 

         ജലച്ചായത്തിൽ തയ്യാറാക്കിയ കുമാരനാശാന്റെ പോർട്രേറ്റിനാണ് പതിനായിരം രൂപയടങ്ങിയ പുരസ്‌കാരം ലഭിച്ചത്.ഉള്ളിയേരിക്കാരൻ എന്ന പേരിലാണ് ബാലകൃഷ്ണൻ അറിയപ്പെടുന്നത്. ഒരുപാട് കവർ ചിത്രങ്ങൾ വരച്ച ഉള്ളിയേരിക്കാരന് പ്രശസ്തമായ പുരസ്‌കാരങ്ങൾ അനവധി കിട്ടിയിട്ടുണ്ട്.

NDR News
18 Oct 2024 10:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents