headerlogo
local

സുധാകരൻ നമ്പീശൻ സ്മാരക പുരസ്കാരം മുനീർ എരവത്തിന്

സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

 സുധാകരൻ നമ്പീശൻ സ്മാരക പുരസ്കാരം മുനീർ എരവത്തിന്
avatar image

NDR News

17 Oct 2024 04:53 PM

  നടുവണ്ണൂർ :കോൺഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി.സുധാകരൻ നമ്പീശന്റെ ഓർമ്മയ്ക്കായി പി. സുധാകരൻ നമ്പീശൻ അനുസ്മരണസമിതി ഏർപ്പെടുത്തിയ പ്രഥമപുരസ്ക്കാര ത്തിന് മുനീർ എരവത്ത് അർഹനായി.

  സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് മുനീർ എരവത്തിനെ അവാർഡിന് തെരഞ്ഞെടുത്തത്. പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സഹയാത്ര പാലിയേറ്റിവ് കെയർ ചെയർമാൻ, നവജീവൻ ട്രസ്റ്റ് ചെയർമാൻ, കല്പത്തൂർ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, അധ്യാപകൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

   10,001 രൂപയും ഫലകവും ഉൾ പ്പെട്ടതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയിൽ വെച്ചു നടക്കുന്ന പി.സുധാകരൻ നമ്പീശൻ അനുസ്മരണ സമ്മളനത്തിൽ വെച്ച് കെ. മുരളീധരൻ അവാർഡ് കൈമാറും.

NDR News
17 Oct 2024 04:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents