headerlogo
local

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.

 മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്  തുടക്കമായി
avatar image

NDR News

17 Oct 2024 04:44 PM

   പയ്യോളി :മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രത്തിന്റെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല  അധ്യക്ഷത വഹിച്ചു.

  ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി. മേളയുടെ യുടെ വിശദീകരണം എ. ഇ . ഓ നസീസ് , പി നടത്തി ആശംസകൾ അറിയിച്ചുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ , പഞ്ചായത്ത് മെമ്പർമാരായ അമൽ സരാഗ ,കെ സി രാജൻ ,ഫെസ്റ്റി വെൽ കമ്മിറ്റി ചെയർമാൻ അനീഷ് ,ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷോബിത്ത്, എച്ച് എം ഫോറും കൺവീനർ സജീവൻ കുഞ്ഞോത്ത്, പി.ടി.എ പ്രസിഡണ്ട് മാരായ ടി.ഇ. ബാബു, രഞ്ജിത് നിഹാര നമ്പ്രത്ത്കര യു.പി സ്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

   ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് റിസപ്ഷൻ കമ്മിറ്റി കൺവീനർ സുഭാഷ് എസ്.ബി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ മത്സരിക്കും.

NDR News
17 Oct 2024 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents