headerlogo
local

കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു

വന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

  കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു
avatar image

NDR News

17 Oct 2024 05:09 PM

   കോഴിക്കോട് :കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് അവാർഡ് നൽകി ആദരിച്ചു.കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

  സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷത വഹിച്ചു.അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഗായകൻ വി ടി മുരളി, സാഹിത്യകാരൻ യുകെ കുമാരൻ, മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു, കാവിൽ പി മാധവൻ, കവിത ഗ്രൂപ്പ് പ്രസിഡണ്ട് ബദരി, പുനലൂർ റീജ,എംപി ശങ്കരൻ നടുവണ്ണൂർ. പ്രദീപ് കുമാർ,വി ടി ജഗത്മയൻ ചന്ദ്രപുരി,പി കെ കബീർ സലാല എന്നിവർ സംസാരിച്ചു.

   മനുഷ്യാവകാശ പ്രവർത്തക റീജ എം പി.ക്കും,ഗാന്ധി സ്മൃതി പുരസ്കാരം ശങ്കരൻ നടുവണ്ണൂരിനും,നാടക നടൻ വി ടി പ്രദീപ്‌കുമാറിനും മന്ത്രി എ കെ ശശീന്ദ്രൻ അവാർഡ്  നൽകി ആദരിച്ചു.

   വിവിധ മേഖലകളിൽ കഴിവ് തെളിയീച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ.,വി ആ ർ സുധീഷ്, യു കെ കുമാരൻ,വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ എന്നിവർ പുരസ്‌കാരം നൽകി.

NDR News
17 Oct 2024 05:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents