സി.പി.ഐ.എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി :നവംബര്‍ 27,28 തിയ്യതികളില്‍ ബാലുശ്ശേരിയില്‍ വെച്ച് നടക്കുന്ന് സി.പി.എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സ്വാഗതസംഘം രൂപീകരണം യോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
പി.പി രവീന്ദ്രനാഥ്, ഇസ്മായില്‍ കുറുമ്പൊയില്‍ പി.കെ മുകുന്ദന്‍, കെ ദാസന്‍, രൂപലേഖ കൊമ്പിലാട്, സിഎച്ച് സുരേഷ്, ടി. പി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.