കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ ആഗോള കൈ കഴുകൽ ദിനം ശ്രദ്ധേയമായി
ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ കണ്ണൻകടവ് ജി.എഫ്.എൽ.പി. സ്കൂളിൽ ആഗോള കൈ കഴുകൽ ദിനാചരണം ശ്രദ്ധേയമായി. രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഒക്ടോബർ 22 വരെ ആഗോള കൈ കഴുകൽ വാരാചണമായി ആചരിക്കും. ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പരിശീലിപ്പിക്കും. ഹാൻഡ് വാഷ് നൽകും. ബ്രോഷർ പതിക്കും. പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികൾക്കും സോപ്പ് വിതരണം ചെയ്തു. കുട്ടികളെ അംഗനവാടി ടീച്ചർ കെ. രജി പരിശീലനം നൽകി.
ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ബ്രോഷർ പ്രകാശനം വാർഡ് മെമ്പർ റസീന ഷാഫി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം. കെ.ടി. ജോർജ്, ഇ. നന്ദകുമാർ, ടി.വി. ചന്ദ്രഹാസൻ, തെക്കെയിൽ ആലികോയ, മുഹമ്മദ് റാഫി പൂക്കാട് എന്നിവർ സംസാരിച്ചു