headerlogo
local

ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് നടത്തുന്നു 

ബസ്സ്സ്റ്റാൻ്റിൽ വെച്ച് ബസ്സിൽ നിന്നും ഒരു വിദ്യാർത്ഥിനി വീണതാണ് പ്രശ്നങ്ങളുടെ തുടക്കം

 ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് നടത്തുന്നു 
avatar image

NDR News

14 Oct 2024 06:14 PM

    ബാലുശ്ശേരി: ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. ബസ്സ്സ്റ്റാൻ്റിൽ വെച്ച് ബസ്സിൽ നിന്നും ഒരു വിദ്യാർത്ഥിനി വീണതാണ് പ്രശ്നങ്ങളുടെ തുടക്കം. കോഴിക്കോട്  ഭാഗത്തേക്ക് പോകുന്ന ബസ്സിൽ നിന്നും ബസ്സ്സ്റ്റാൻ്റിൽ വെച്ചാണ് വിദ്യാർത്ഥിനി വീണത്. 

    സ്ഥലത്തുണ്ടായിരുന്ന സി.ഐ.ടി.യു. തൊഴിലാളികളും ബസ്സ് ജീവനക്കാരും വാക്കുതർക്കത്തിലേർപ്പെട്ടു, തുടർന്ന്  ഡി വൈ എഫ്. ഐ. പ്രവർത്തകർ സംഭവത്തിൽ ഇടപെട്ട് സ്വകാര്യ ബസ്സ് ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ബസ്സ് ജീവനക്കാർ ബസ്സ് ഓടുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു. 

  ബാലുശ്ശേരി സി.ഐ.ദിനേശിൻ്റെ നേതൃത്വത്തിൽ പോലീസ് സ്റ്റാൻ്റിലെത്തിയെങ്കിലും കോഴിക്കോട് റൂട്ടിലോടുന്ന ബസ്സുകൾ കൂട്ടത്തോടെ സ്റ്റാൻ്റിൽ നിന്നും പുറത്തേക്കു പോയി. പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്. ഇന്ന് ബസ്സുകൾ ഓടിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് ഡി.വൈ.എഫ്.ഐ. വ്യക്തമാക്കി.

NDR News
14 Oct 2024 06:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents