headerlogo
local

മുസ്ലിം ലീഗ് പ്രതിഷേധ സംഗമം വിജയിപ്പിക്കും

ഒ.പി.നസീർ ഉൽഘാടനംചെയ്തു.

 മുസ്ലിം ലീഗ് പ്രതിഷേധ സംഗമം വിജയിപ്പിക്കും
avatar image

NDR News

13 Oct 2024 09:08 PM

  ബാലുശ്ശേരി: ഇടത് സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ ഒക്ടോബർ 22 നു കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ സംഗമം വൻ വിജയമാക്കുവാൻ ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി പരിപാടികൾ ആവിഷ്കരിച്ചു.

  മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും,ശാഖ തലങ്ങളിലും മുസ്ലിം ലീഗ് കമ്മിറ്റികൾ വിളിച്ചു ചേർക്കും. ശാഖതലങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ പ്രവർത്തകരെ അയക്കും. യോഗം ഒ.പി.നസീർ ഉൽഘാടനംചെയ്തു. സാജിദ് കോറോത്ത് അധ്യക്ഷം വഹിച്ചു.

   എംകെ.അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു.ലത്തീഫ് ,റഹീം എടത്തിൽ,നിസാർ ചേലേരി, ഒ.എസ്.അസീസ്,ഒ.കെ. അമ്മദ്, പി.എച്ച്.ഷമീർ, സിറാജ് ചിറ്റേടത്ത്, ബപ്പൻ കുട്ടി, കുഞ്ഞായിക്കൽ, ഷാബിൽഇടത്തിൽ,ഒ.കെ.നവാസ്, എന്നിവർ പ്രസംഗിച്ചു.

NDR News
13 Oct 2024 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents