headerlogo
local

വയോജനമന്ദിരങ്ങളില്ലാത്ത ലോകത്തെ സ്വപ്നം കാണുക; അഷ്റഫ് കാവിൽ

പേരാമ്പ്ര ഹെവൻസ് പ്രീസ്കൂൾ ഗ്രാൻഡ് പാരൻസ് ഡെ അഷ്റഫ് കാവിൽ ഉദ്ഘാടനം ചെയ്തു

 വയോജനമന്ദിരങ്ങളില്ലാത്ത ലോകത്തെ സ്വപ്നം കാണുക; അഷ്റഫ് കാവിൽ
avatar image

NDR News

13 Oct 2024 05:24 PM

പേരാമ്പ്ര: സാമൂഹിക പുരോഗതിയിൽ വയോജനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ അറിവും അനുഭവങ്ങളും കുരുന്നുകൾക്ക് ജീവിതാടിത്തറ മൂല്യങ്ങളിൽ പടുത്തുയർത്താൻ സഹായിക്കുമെന്നും സാമൂഹ്യ നീതിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ അഷ്റഫ് കാവിൽ അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഹെവൻസ് പ്രീസ്കൂൾ ഗ്രാൻഡ് പാരൻസ് ഡെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

      കുടുംബ ഘടന അണുകുടുംബങ്ങളിലേക്ക് മാറിക്കഴിഞ്ഞ വർത്തമാന കാലത്ത് മുതിർന്നവരെ ചേർത്ത് പിടിക്കുകയും വൃദ്ധസദനങ്ങളില്ലാത്ത നാളെയെ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എ. പ്രസിഡൻ്റ് ജറിഷ് സി.കെ. അദ്ധ്യക്ഷത വഹിച്ചു. ദാറുന്നുജും ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹിം, കമ്മിറ്റി അംഗം സി. അബ്ദുറഹ്മാൻ, എം.പി.ടി.എ. പ്രസിഡന്റ് ഫസ്ന ഷൗക്കത്ത്, ദാറുന്നുജും സെക്കൻ്ററി മദ്രസ സ്റ്റാഫ്‌ സെക്രട്ടറി പി.എം. അബ്ദുള്ള, ഡോ. അഷ്‌റഫ്‌ കാവിൽ, ഷംസീർ കെ.കെ. എന്നിവർ സംസാരിച്ചു.

      ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ നജ്മ കെ. സ്വാഗതവും പ്രസിഡന്റ് കെ. മുബീർ സമാപന ഭാഷണവും നടത്തി. നഈമ നഫ്രിൻ ഖിറാഅത്ത് നടത്തി. കുട്ടികൾ ഗ്രാന്റ് പാരന്റ്സിന് സമ്മാനങ്ങൾ കൈമാറി. തുടർന്ന് ഗ്രാൻഡ് പാരന്റ്സിന് ഉള്ള വിവിധ മത്സരങ്ങളും അരങ്ങേറി. മത്സരങ്ങൾക്ക് ഷമീബ വി.പി., റൈഹാനത് ആർ.എൻ., ലൈല എ.സി. എന്നിവർ നേതൃത്വം നൽകി.

NDR News
13 Oct 2024 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents