പനങ്ങാട് സി.പി.എം ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി
ഏരിയ കമ്മിറ്റി അംഗം വി.എം കുട്ടികൃഷ്ണന്‍ പതാക ജാഥ ഉദ്ഘാടനം ചെയ്തു.

പനങ്ങാട്:ഒക്ടോബര്‍ 13, 14 തിയ്യതികളില്‍ തിരുവാഞ്ചേരി പൊയില്‍ വെച്ച് നടക്കുന്ന പനങ്ങാട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം നടന്നു.ഏരിയ കമ്മിറ്റി അംഗം വി.എം കുട്ടികൃഷ്ണന്‍ പതാക ജാഥ ഉദ്ഘാടനം ചെയ്തു.പി.കെ. സുനീര്‍ ഏറ്റുവാങ്ങി. ചിന്ത്രമംഗലം വടക്കേടത്ത് വയലില്‍ വി.വി ബാലന്‍ നായര്‍ കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു. ആര്‍.കെ. മനോജ് ഏറ്റുവാങ്ങി.
ഈന്തന്‍ കണ്ടിമുക്കില്‍ കേന്ദ്രീകരിച്ച് ഇരു ജാഥകളും സമ്മേളന നഗരിയില്‍ എത്തി ചേര്‍ന്നു.തുടര്‍ന്ന് പ്രകാശ് മാരാര്‍ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.പൊതുയോഗം വി.എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.