കെ.പി.എസ്. ടി.എ പ്രതിഷേധ ധര്‍ണ്ണ നടത്തി
സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സുജേഷ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി :എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകരുടെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സുജേഷ് ഉദ്ഘാടനം ചെയ്തു. പി.കെ . മനോജ് കുമാര്‍, ഒ.കെ.ഷെറീഫ് , ടി.കെ . റഫീഖ്, മുഹമ്മദ് സാദിഖ്, പി.വി.ഗണേശന്‍ , ഗിരീഷ് കുമാര്‍, ബിജു, ശ്രീജിത്ത്, കെ. ഷാജി, അജിത്ത് , രാഹുല്‍ എന്നിവര്‍ സംസാരിച്ചു.