headerlogo
local

ഗാന്ധി ജയന്തി ദിനത്തിൽ ചാലിക്കര ടൗൺ ശുചീകരിച്ചു

വാർഡ് മെമ്പർ കെ. മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 ഗാന്ധി ജയന്തി ദിനത്തിൽ ചാലിക്കര ടൗൺ ശുചീകരിച്ചു
avatar image

NDR News

02 Oct 2024 08:51 PM

പേരാമ്പ്ര: ഗാന്ധി ജയന്തി ദിനത്തിൽ അംഹാസ് ചാലിക്കരയും യുണിവേഴ്സിറ്റി റീജിയണൽ സെൻ്റർ ചാലിക്കരയും സംയുക്തമായി സംഘടിപ്പിച്ച ചാലിക്കര ടൗൺ ശുചീകരണ പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കെ. മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ലിമ പാലയാട്ട് അദ്ധ്യക്ഷത വഹിച്ചു.

     അംഹാസ് പ്രസിഡൻ്റ് എം.കെ. മുഹമ്മദലി, സെക്രട്ടറി വി. സത്യൻ, യൂണിവേഴ്സിറ്റി റീജിയണൽ സെൻ്റർ ഡിപ്പാർട്ട്മെൻ്റ് ഹെഡ് പി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. മാലിന്യ മുക്ത നവകേരള പ്രതിജ്ഞ എടുത്തു.

     കാരയിൽ സുരേന്ദ്രൻ, കെ. സുരേഷ്, മജീദ് കോമത്ത്, ടി. റസാഖ്, കെ. സുരേന്ദ്രൻ, എം. കുഞ്ഞിരാമുണ്ണി, എസ്.കെ. ലത്തീഫ്, പി.പി. അബ്ദുറഹ്മാൻ, കൊല്ലിയിൽ രാജൻ, രാജീവൻ കുറുങ്ങോട്ട്, കെ.എം. സുബേർ, കെ.പി. ആലിക്കുട്ടി എന്നിവർ നേതൃത്വം നൽകി.

NDR News
02 Oct 2024 08:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents