വയോജനങ്ങൾ കർമ്മ നിരതരായാൽ അസ്വാസ്ഥ്യങ്ങൾ പമ്പകടക്കും; ഇബ്രാഹിം തിക്കോടി
തുറശ്ശേരി മുക്കിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വയോജന ദിനാചരണം ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
വടകര: പ്രായം മനസ്സിൽ വിചാരിച്ച് നിശ്ചലരായിരിക്കലല്ല മറിച്ച്, തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ കർമ്മനിരതരാകലാണ് സന്തോഷവും ആരോഗ്യവും നിലനിർത്താൻ ആവശ്യമെന്ന് എഴുത്തുകാരനും സംസ്കാരിക പ്രവർത്തകനുമായ ഇബ്രാഹിം തിക്കോടി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വയോജന ദിനാചരണം തുറശ്ശേരി മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബാബു വയോജന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എം. ചേക്കായി, എൻ.കെ. ബാലകൃഷ്ണൻ, കെ. ബാലക്കുറുപ്പ്, കോച്ചേരി രാധാകൃഷ്ണൻ, കലിക പി. ശങ്കരൻ, ലീല കോറോത്ത്, ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.എം. കുമാരൻ സ്വാഗതവും, വല്ലത്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന്, വിവിധ കലാപരിപാടികളും അരങ്ങേറി.