വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സീനിയർ സിറ്റിസൺസ് ഫോറവും രംഗത്ത്
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ വീടും സംഘം സന്ദർശിച്ചു
വാണിമേൽ: സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളും, പ്രാദേശിക യൂണിറ്റ് ,പഞ്ചായത്ത് അംഗങ്ങളും വിലങ്ങാട് ദുരന്തഭൂമി സന്ദർശിക്കാൻ രംഗത്തെത്തി.ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ വീടും സംഘം സന്ദർശിച്ചു.
സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന മാത്യു മാസ്റ്ററുടെ അവസരോചിതമായ ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ രക്ഷിക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. സഹജീവികൾക്കായി ജീവൻ ത്യജിച്ച മാസ്റ്ററുടെ വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു
തുടർന്ന്,വാണിമൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അനൗപചാരിക യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ ടീച്ചറുമായി സംസാരിച്ചു. ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി ശുദ്ധജല കുടിവെള്ള വിതരണ ഫണ്ടിലേക്ക് 35,000 രൂപ ഏൽപ്പിക്കുകയും ചെയ്തു. ആശ്വാസ പ്രവർത്തനങ്ങൾക്കായി ഏത് അവസരത്തിലും, സംഘടന ഇനിയും കൂടെ ഉണ്ടാകുമെന്ന് ഉറപ്പും നൽകി.
15 ഓളം അംഗങ്ങൾ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നവതിയിൽ എത്തിനിൽക്കുന്ന മുൻകാല പ്രവർത്തകൻ എൻ.കെ. ചാപ്പൻ നമ്പ്യാരെ വസതിയിൽ ചെന്ന് ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ഇ.കെ അബൂബക്കർ മാസ്റ്റർ, സെക്രട്ടറി സോമൻ ചാലിൽ,ട്രഷറർ .പി.കെ. രാമചന്ദ്രൻ നായർ,ജില്ലാ വൈസ് പ്രസിഡണ്ട് കെ .കെ. ഗോവിന്ദൻകുട്ടി മാസ്റ്റർ ,വൈസ് പ്രസിഡണ്ട് ഈ.സി ബാലൻ , ജോ.സെക്രട്ടറിമാരായ കെ എം ശ്രീധരൻ, കെ .പി വിജയ,വനിതാ വേദി ജില്ലാ ചെയർപേഴ്സൺ ഗിരിജാഭായ്, ജില്ലാ കമ്മിറ്റി അംഗം ടി എം അമ്മദ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.കെ ഇബ്രാഹിം, സംസ്ഥാന കൗൺസിലർ കുഞ്ഞമ്മദ് കല്ലോറ, നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി കുഞ്ഞിക്കണ്ണൻ, വിജയൻ എന്നിവരും പങ്കെടുത്തു.