headerlogo
local

പൂനത്ത് ഐഡിയൽ തോട്ട് ഫോറത്തിന്റെ ഓഫീസ് ഉത്ഘാടനം ചെയ്തു

ഉത്ഘാടനം സാലിഹ് മുഹമ്മദ് ഫൈസി നിർവഹിച്ചു

 പൂനത്ത്  ഐഡിയൽ തോട്ട് ഫോറത്തിന്റെ ഓഫീസ് ഉത്ഘാടനം ചെയ്തു
avatar image

NDR News

20 Sep 2024 06:34 PM

പുതിയോട്ടുമുക്ക് : പൂനത്ത് ഹുദവികളുടെ കൂട്ടായ്മ നേതൃത്വം നൽകുന്ന സഹകാരി റിലീഫ് സെല്ലിന്റെ ആസ്ഥാനമന്ദിരമാണ് പുനത്ത് മുദരിസ്മുഹമ്മദ് സാലിഹ് ഫൈസി ഉദ്ഘാടനം ചെയ്തു.അൻവർ പൂനത്ത് അധ്യക്ഷനായിരുന്നു.

      വാർഡ് മെമ്പർ ബുഷറ മുച്ചൂട്ടിൽ സ്വാലിഹ് ഹുദവി, അൻവർ മാസ്റ്റർകിനാലൂർ,അൻസൽ മാസ്റ്റർ,എം കെ അബ്ദുസമദ്,സാബിത്ത് ഹുദവി ,മുനവ്വർ ഹുദവി, ടി.ഇ.മുഹമ്മദ് സ്വാലിഹ് ഹുദവി,ഹസ്സൻകോയ ടി.എന്നിവർ പ്രസംഗിച്ചു.

     ആസാമിൽ നിന്നും കിനാലൂരിലെ ഫാക്ടറിയിൽ ജോലിക്കെത്തിയ നിരവധി ആളുകളുടെ മക്കൾ യാതൊരു വിദ്യാഭാസവും നേടാതെ കഴിയുന്ന സാഹചര്യം കണ്ടെത്തി. കിനാലൂർ മഹല്ല് കമ്മിറ്റിയുടെ സഹായത്തോടെ മുപ്പതോളം കുട്ടികൾക്ക് മത ഭൗതിക വിദ്യാഭ്യാസം നൽകുന്ന പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്.

    ആസാമിഭാഷ അനായാസം കൈകാര്യംചെയ്യാൻ വശമുള്ള ഹുദവികളുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്.

NDR News
20 Sep 2024 06:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents