headerlogo
local

എം കെ ചെക്കോട്ടിയുടെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു

വെള്ളിയൂരിൽ നടന്ന അനുസ്മരണ സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു

 എം കെ ചെക്കോട്ടിയുടെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു
avatar image

NDR News

20 Sep 2024 02:08 PM

നൊച്ചാട് : നൊച്ചാട് പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച എം കെ ചെക്കോട്ടിയുടെ മൂന്നാം ചരമവാർഷികം സിപിഐ എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

     കാലത്ത് സ്മൃതികുടീരത്തിൽ ഏ കെ പത്മനാഭൻ മാസ്റ്റർ പതാക ഉയർത്തി. എ കെ ബാലൻ അനുസ്മരണം നടത്തി. വൈകീട്ട് വെള്ളിയൂരിൽ നടന്ന അനുസ്മരണ സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

      പ്രമുഖ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സി ബാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരയ കെ കുഞ്ഞമ്മദ് മാസ്റ്റർ എ കെ പത്മനാഭൻ മാസ്റ്റർ, നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എൻ ശാരദ കെ കെ രാജൻ നൊച്ചാട് നോർത്ത് ലോക്കൽ സെക്രട്ടറി വി എം മനോജ്,കല്പത്തൂർ ലോക്കൽ സെക്രട്ടറി കെ സി ബാബുരാജ് എന്നിവർ പങ്കെടുത്തു. നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവനസുരേന്ദ്രൻ സ്വാഗതവും സി മുഹമ്മദ് നന്ദിയും പറഞ്ഞു.

      വയനാട് ദുരിതാശ്വാസത്തിനായി പാർട്ടി അംഗങ്ങളിൽ നിന്ന് ശേഖരിച്ച അറുപത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി പി രാമകൃഷ്ണൻ എം എൽ എയ്ക്ക് ചടങ്ങിൽ വെച്ച് കൈമാറി.

NDR News
20 Sep 2024 02:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents