headerlogo
local

കായണ്ണ ബസാറിൽ "പോഷകാഹാര വാരാചരണം " പാചക മൽസരം സംഘടിപ്പിച്ചു

ഹെൽത്ത് ഇൻസ്പെക്ടർ എ.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 കായണ്ണ ബസാറിൽ
avatar image

NDR News

20 Sep 2024 08:16 PM

കായണ്ണ ബസാർ :പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാറക്കൽ അങ്കണവാടി സംഘടിപ്പിച്ച പാചക മത്സരം ഹെൽത്ത് ഇൻസ്പെക്ടർ എ.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുലൈഖ.സി.കെ അധ്യക്ഷത വഹിച്ചു.

      ബ്ലോക്ക് മെമ്പർ രജിത.പി.കെ സന്ദേശം നൽകി.ജനറൽ വിഭാഗത്തിൽ സി.കെ.റഹ്മത്ത്, അമൃതം വിഭാഗത്തിൽ സൂര്യ.കെ എന്നിവർ വിജയികളായി. എ.എൽ.എം.എസ്.സി അംഗം സി.കെ.അജ്നാസ് , കെ.അജിത ടീച്ചർ, എൻ.ഇന്ദിര, സനുഷ സത്യൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

NDR News
20 Sep 2024 08:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents