വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി
വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് സംഭവം.
വടകര :വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽപ്പെട്ട വൃദ്ധനാണ് മരിച്ചതായി കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് സംഭവം.70 വയസ് തോന്നിക്കുന്ന വൃദ്ധൻ കൊല്ലം സ്വദേശിയാണ്.
മൃതദേഹത്തിന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് പിടി വലി നടന്നതിൻ്റെയും മറ്റും സൂചനകളും ഉണ്ട്. വടകര പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.