headerlogo
local

നൊച്ചാട് പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം നടത്തി

കമല പി.കെ. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

 നൊച്ചാട് പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം നടത്തി
avatar image

NDR News

16 Sep 2024 08:13 PM

നൊച്ചാട്: നൊച്ചാട് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പുളിയുള്ള കണ്ടി തറവാടിൻ്റെ രണ്ടാമത് കുടുംബ സംഗമം കരുവണ്ണൂർ എടവന കണ്ടിയിൽ നടന്നു. കമല പി.കെ. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ. സുരേഷ് അദ്ധ്യക്ഷത ഖഹിച്ചു.

     ഷിഗിൽ പി.കെ. സ്വാഗതം പറഞ്ഞു. സുനീഷ് പി.കെ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീരേഷ് പി.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജീഷ് പി., ശ്രീജ എ., അശ്വതി പി.കെ., മബിഷ പി.കെ., സിജി എം.പി., പി.കെ. ഷിജി, തുഷാര പ്രജീഷ്, ശ്രീന പി.കെ., ലതീഷ് മമ്മിളിക്കുളം, പ്രതീഷ് കെ.പി., വിജിത്ത് പട്ടർപാലം, ബാലകൃഷ്ണൻ കോട്ടൂർ, ഉമേഷ് പി.കെ., പി.കെ. ഉഷ, വി.പി. നാരായണി അമ്മ, എൻ. കർത്ത്യായിനി, അമൃത വയനാട്, കവിത വാളൂർ, ഷീബ പി.കെ. എന്നിവർ സംസാരിച്ചു. 

     ചടങ്ങിന് ബിന്ദു പി.കെ. നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കും, വനിതകൾക്കും കലാ-കായിക പരിപാടികൾ സംഘടിപ്പിച്ചു. നാഞ്ഞൂറ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനമേള അവതരിപ്പിച്ചു.

NDR News
16 Sep 2024 08:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents