കണ്ണാടിപ്പൊയിലിൽ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു
പിണ്ഡംനീക്കിയിൽ മീത്തൽ ബാലന്റെ വീടിനുനേരെയാണ് സാഹസം
ബാലുശേരി: കണ്ണാടിപ്പൊയിലിൽ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു. ശനി പുലർച്ചെ നാലോടെയാണ് സംഭവം. പിണ്ഡംനീക്കിയിൽ മീത്തൽ ബാലന്റെ വീടിനുനേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്.വീടിന്റെ ജനൽച്ചില്ലുകൾ തകരുകയും മുറ്റത്ത് നിർത്തിയിട്ട കാറിന് കേട് പറ്റുകയും ചെയ്തു.
സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ടാണ് വീട്ടുകാരും പരിസരവാസികളും വിവരം അറിയുന്നത്. ആർക്കും പരിക്കില്ല. ബാലുശേരിയിൽനിന്ന് പൊലീസും വടകരയിൽനിന്ന് രഞ്ജിത്ത്, നിമ്നേഷ്, സയന്റിഫിക് ഓഫീസർ ഡോ. മുഹമ്മദ് ചിപ്സുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും കോഴിക്കോട്ടുനിന്ന് ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.