headerlogo
local

ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്റർ ഗ്രന്ഥശാല ദിന പരിപാടികൾ സംഘടിപ്പിച്ചു

വാർഡ് മെമ്പർ പി.എം. രജീഷ് ഉദ്ഘാടനം ചെയ്തു

 ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്റർ ഗ്രന്ഥശാല ദിന പരിപാടികൾ സംഘടിപ്പിച്ചു
avatar image

NDR News

14 Sep 2024 09:50 PM

നൊച്ചാട്: നൊച്ചാട് പഞ്ചായത്തിലെ ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്ററിൻ്റെ ഗ്രന്ഥശാല ദിന പരിപാടികൾ വാർഡ് മെമ്പർ പി.എം. രജീഷ് ഉദ്ഘാടനം ചെയ്തു. വി.എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പി.കെ സുരേഷ് പ്രമേയം അവതരിപ്പിച്ചു. സി. മുഹമ്മദ്, സുനിത നാഞ്ഞൂറ, കെ.സി. ബഷീർ എന്നിവർ സംസാരിച്ചു.

      വനിതകൾക്കും, കുട്ടികൾക്കുമായി വിവിധ കായിക, കലാപരിപാടികൾ നടത്തി. വൈകുന്നേരം ഗ്രന്ഥശാലയിൽ ദീപാലങ്കാരം നടത്തി. വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകുകയും പുതിയ മെമ്പർഷിപ്പ് ചേർക്കുകയും വായനാ മത്സരത്തിനുള്ള പുസ്തകം വിതരണം ചെയ്യുകയും ചെയ്തു.

NDR News
14 Sep 2024 09:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents