headerlogo
local

പാറക്കുളങ്ങര പ്രതീക്ഷ പാലിയേറ്റീവ് വളണ്ടിയർ സംഗമവും ഓണം മീറ്റും സംഘടിപ്പിച്ചു

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ. നവാസ് ഉദ്‌ഘാടനം ചെയ്തു

 പാറക്കുളങ്ങര പ്രതീക്ഷ പാലിയേറ്റീവ് വളണ്ടിയർ സംഗമവും ഓണം മീറ്റും സംഘടിപ്പിച്ചു
avatar image

NDR News

14 Sep 2024 12:36 PM

അരിക്കുളം: പ്രതീക്ഷ പാലിയേറ്റീവ് പാറക്കുളങ്ങര അരിക്കുളം സംഘടിപ്പിച്ച ഓണം മീറ്റും വളണ്ടിയർ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ. നവാസ് ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ കെ. ഇമ്പിച്ചി അലി അദ്ധ്യക്ഷത വഹിച്ചു.

      അരിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ നജീഷ്കുമാർ, പ്രകാശൻ ഊട്ടേരി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ.കെ.എൻ. അടിയോടി, റിട്ട. എ.ഇ.ഒ. അബൂബക്കർ, അബ്ദുല്ല കെ.കെ., പി.കെ.കെ. ബാബു, രാജൻ ഏക്കാട്ടൂർ, കെ. മുഹമ്മദ്‌ അഷ്‌റഫ്‌, അബ്ദുല്ല കേരിതാഴ, ഖൈറുന്നിസ, ഷമീമ നൗഫൽ, അസ്മ പി.എൻ. ശ്രീധരൻ വാകമോളി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

      ടി.പി. മുഹമ്മദ്‌ അബ്ദുഹിമാൻ ഗാനമാലപിച്ചു. ഡോ. നരേന്ദർ, സിന്ധു സിസ്റ്റർ, സെറീന അഷ്‌റഫ്‌ എന്നിവർ പ്രതീക്ഷയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി അമ്മത് എടച്ചേരി സ്വാഗതവും, വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

NDR News
14 Sep 2024 12:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents